Breaking News

നീലേശ്വരത്ത് കാര്‍ തലകീഴായി മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്കേറ്റു


നീലേശ്വരം പള്ളിക്കര മേല്‍പാലത്തില്‍ കാര്‍ തലകീഴായി മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്കേറ്റു. ചെറുവത്തൂര്‍ ഭാഗത്തുനിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ പള്ളിക്കര മേല്‍പ്പാലത്തില്‍ ഡിവൈഡറില്‍ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. കാറില്‍ ഉണ്ടായിരുന്ന മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇവരെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. കെ.എല്‍ 60 എസ് 8283 നമ്പര്‍ കാറാണ് അപകടത്തില്‍പ്പെട്ടത്. നീലേശ്വരം എസ്.ഐ കെ.വി രതീശന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സി.പ്രമോദ്, അഭിലാഷ് എന്നിവര്‍ സ്ഥലത്തെത്തി.

No comments