കാരാട്ട് ടാഗോർ വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ കളിയിടമാണ് ലഹരി എന്ന മുദ്രാവാക്യമുയർത്തി ചാലഞ്ചേഴ്സ് ഗ്രൗണ്ടിൽ വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു
വെള്ളരിക്കുണ്ട് : കാരാട്ട് ടാഗോർ വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ കളിയിടമാണ് ലഹരി എന്ന മുദ്രാവാക്യമുയർത്തി വായനശാലയിൽ നിന്നും തൊട്ടടുത്ത കളിസ്ഥലമായ ചാലഞ്ചേഴ്സ് ഗ്രൗണ്ടിൽ എത്തി വിവിധ കളികളിൽ ഏർപ്പെട്ടു. പഴയ കാല കളികൾ കുട്ടികളെ പരിചയപ്പെടുത്തി. ലഹരിക്കെതിരെയുള്ള സന്ദേശം ഗ്രാമ പഞ്ചായത്തംഗം ടി.എൻ. ബാബു ഉദ്ഘാടനം ചെയ്തു. രജിത രമേശൻ, ദിവ്യ എൻ പി , കെ.സുരേശൻ, അഞ്ജന ബാബു എന്നിവർ നേതൃത്വം നൽകി.പങ്കെടുത്ത കുട്ടികൾക്ക് വേണ്ടി സുബൈർ നിസാമി കാരാട്ട് ബത്തക്ക ജ്യൂസ് തയ്യാറാക്കി നൽകി .
No comments