കാസർഗോഡ് ഷേണിയിൽ മകളുടെ വിവാഹം കഴിഞ്ഞ് മൂന്നാം നാൾ പിതാവ് ഹൃദയാഘാതം മൂലം മരിച്ചു
കാസർകോട്: മകളുടെ വിവാഹം കഴിഞ്ഞ് മൂന്നാം നാൾ പിതാവ് ഹൃദയാഘാതം മൂലം മരിച്ചു. സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. ഷേണി മണിയമ്പാറ സ്വദേശിയും ഇപ്പോൾ ഉക്കിനടുക്ക, മസ്ജിദിനു സമീപത്തു താമസക്കാരനുമായ സാദിഖ് (55) ആണ് മരിച്ചത്. ചൊച്ചാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം ബന്ധുക്കളുമായി സംസാരിച്ചു കൊണ്ടിരിക്കെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകൾ ഡോ.സർഫുന്നീസയുടെയും പന്നിപ്പാറയിലെ ഡോ. നബ്ഹാന്റെയും വിവാഹം ഞായറാഴ്ചയായിരുന്നു. ഭാര്യ: സഫിയ. മറ്റുമക്കൾ: സാജിദ, സിബിലയത്ത്, മുസ്തഫ. സഹോദരങ്ങൾ: മുഹമ്മദ് ഹാജി (ബാപാലിപൊനം മഹൽ പ്രസിഡണ്ട്), അബ്ദുള്ള ഹാജി, അബ്ദുൽ റഹ്മാൻ, കുഞ്ഞഹമ്മദ് ഹാജി, ഹസൈനാർ, ബീഫാത്തിമ, റാബിയ, അഷ്റഫ്, അബ്ദുൽ അസീസ്, അബ്ദുൽ ഹമീദ്.
No comments