മാങ്ങോട് സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് സുറിയാനി ചാപ്പലിൽ പെരുന്നാളിന് തുടക്കമായി
ഭീമനടി: നർക്കിലക്കാട് സെൻ്റ് മേരിസ് ഓർത്തഡോക്സ് സുറിയാനി പള്ളിയുടെ മാങ്ങോട് സെൻ്റ് ജോർജ് ഓർത്തഡോക്സ് സുറിയാനി ചാപ്പലിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാളിന് തുടക്കമായി. എളേരി പള്ളിക്കുന്നേൽ ബിനോയിയുടെ ഭവനത്തിൽ നിന്നാരംഭിച്ച കൊടിമര ഘോഷയാത്ര ഇന്നലെ വൈകിട്ട് പള്ളിയിലെത്തി.
തുടർന്ന് ഇടവക വികാരി ഫാ. ഷാജൻ വർഗീസ് പെരുന്നാൾ ആഘോഷങ്ങൾക്ക് കൊടിയേറ്റി. ഇന്നും നാളെയും വൈകിട്ട് സന്ധ്യാ നമസ്കാരത്തെ തുടർന്ന് ഗാനശുശ്രൂഷയും
കൺവെൻഷൻ നടക്കും. ബ്രഹ്മവാർ ദദ്രാസന കൗൺസിൽ അംഗം ഫാ. പി.സി അലക്സ് ഉദ്ഘാടനം ചെയ്യും. ആറിന് വൈകിട്ട് സന്ധ്യാ നമസ്കാരവും തുടർന്ന് മാങ്ങോട് കുരിശിങ്കലേക്ക് പ്രദക്ഷിണവും ആശീർവാദവും വെച്ചൂട്ടും ആത്മീയ സംഘടനകളുടെ കലാപരിപാടികളും നടക്കും.
പ്രധാന പെരുന്നാൾ ദിവസമായ ഏഴിന് രാവിലെ പ്രഭാതനമസ്കാരവും വിശുദ്ധ കുർബാനയും നടക്കും ശുശ്രൂഷകൾക്ക് മലബാർ ഭദ്രാസനത്തിലെ ഫാ. കെ പി മർക്കോസ് മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണവും , ലേലം, പിതൃസ്മരണയും നടക്കും നേർച്ചവിളമ്പോടെ പെരുന്നാൾ കൊടിയിറങ്ങും
No comments