Breaking News

കേന്ദ്ര സർക്കാർ തൊഴിലുറപ്പ് തൊഴിലാളികളോട് കാണിക്കുന്ന അനീതിക്കെതിരെ രാജപുരം പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി കോൺഗ്രസ്സ്


രാജപുരം: കേന്ദ്ര സർക്കാർ തൊഴിലുറപ്പ് തൊഴിലാളികളോട് കാണിക്കുന്ന അനീതിക്കെതിരെ കള്ളാർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയും ഐ.എൻ.ടി.യു.സി തൊഴിലുറപ്പ് യൂണിയൻ കള്ളാർ മണ്ഡലം കമ്മിറ്റിയും സംയുക്തമായി രാജപുരം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.

കോൺഗ്രസ്സ് കള്ളാർ മണ്ഡലം പ്രസിഡന്റ് സന്തോഷ് വി ചാക്കോ അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.ജി ദേവ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാ ട്രഷറർ എം കെ മാധവൻ നായർ, കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് ചന്ദ്രശേഖരൻ പി.വി, കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് രജിത കെ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എം സൈമൺ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണൻ, യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി വിനോദ് കപ്പിത്താൻ, ബ്ലോക്ക് സെക്രട്ടറി വി കെ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

ഐ.എൻ.ടി.യു.സി കള്ളാർ മണ്ഡലം പ്രസിഡന്റ് ബി അബ്ദുള്ള സ്വാഗതവും സെക്രട്ടറി രേഖ സി നന്ദിയും പറഞ്ഞു.


No comments