Breaking News

പനത്തടി കല്ലപ്പള്ളിയിലെ രൂക്ഷമായ വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബിജെപി ജനപ്രതിനിധികളും പ്രാദേശിക നേതാക്കളും ജില്ലാ കളക്ടറെയും, ഡി.എഫ്.ഒ യേയും കണ്ടു നിവേദനം സമർപ്പിച്ചു


പാണത്തൂർ : രൂക്ഷമായ വന്യമൃഗ ശല്യം നേരിടുന്ന പനത്തടി പഞ്ചായത്തിലെ കല്ലപ്പള്ളിയിലെ വന്യമൃഗ ശല്യത്തിന്  അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിലെ ബിജെപി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ജില്ലാ കലക്ടറെയും, ഡി.എഫ്.ഒ യേയും കണ്ടു നിവേദനം സമർപ്പിച്ചു. പ്രദേശത്ത് പ്ലാന്റേഷൻ കോർപ്പറേഷൻ്റെ കാടു മൂടി കൂടി കിടക്കുന്ന 200 ഓളം എക്കർ വരുന്ന സ്ഥലത്ത് നിന്നാണ് വന്യ മൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങി കൃഷി നശിപ്പിക്കുന്നതെന്നും,  അവയെ തടയുന്നതിന് വേണ്ടി സോളാർ ഫെൻസിംഗ് ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും വനത്തോട് ചേർന്ന പ്രദേശങ്ങളിൽ സോളാർ വിളക്കുകൾ സ്ഥാപിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. കൂടാതെ  മേഖലയിൽ പുലികൾ വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊലപ്പെടുത്തുന്നത് പതിവായിരിക്കുകയാണെന്നും സ്‌കൂൾ കുട്ടികൾക്കും, വീടുകൾക്കു മുന്നിൽ കളിക്കുന്ന മറ്റു കുട്ടികൾക്കും ഇവ ഭീഷണിയാണെന്നും പ്രദേശത്തെ ആളുകൾക്ക് ഇവയിൽ നിന്നും സംരക്ഷണം നൽകണമെന്നും ഇതിനായി കല്ലപ്പള്ളിയിൽ ഒരു ബീറ്റ് ഫോറസ്റ്റ് ഓഫീസറെ സ്ഥിരമായി നിയമിക്കണമെന്നും മറ്റും ഉദ്യോഗസ്ഥർക്ക്  നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. വിഷയം ചർച്ച ചെയ്യുന്നതിനായി ഉടൻതന്നെ കല്ലപ്പള്ളിയിൽ ഡി.എഫ്.ഓയുടെ സാന്നിധ്യത്തിൻ യോഗം വിളിച്ചു ചേർക്കും എന്ന് അറിയിച്ചതായി നിവേദക സംഘത്തെ നയിച്ച വാർഡ് മെമ്പർ ഭവ്യ ജയരാജ്, മൂന്നാം മെമ്പർ കെ.കെ വേണുഗോപാൽ എന്നിവർ പറഞ്ഞു. ബിജെപി പ്രാദേശിക നേതാക്കളായ നന്ദകുമാർ ബാട്ടാളി, ജയപ്രകാശ് പെരുമുണ്ട, ശ്രീലത വിശ്വനാഥ്, മോഹനൻ പാടിക്കൊച്ചി, ദാമോദര പി.ഡി, രാഗേഷ്, ശങ്കർ കമ്മാടി, വിനോദ് കമ്മാടി, പുണ്ടരികാക്ഷ, രത്‌നാകര, വിശ്വനാഥ, മോഹനചന്ദ്ര എന്നിവരും നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.


No comments