Breaking News

ബങ്കളം-കൂലോം റോഡിൽ നിയന്ത്രണം വിട്ട ബൈക്ക് ക്ഷേത്രത്തിന്റെ മതിലിനകത്തേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു


നീലേശ്വരം: ബങ്കളം-കൂലോം റോഡിൽ നിയന്ത്രണം വിട്ട ബൈക്ക് ക്ഷേത്രത്തിന്റെ മതിലിനകത്തേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. കക്കാട്ട് മഹാവിഷ്ണു ക്ഷേത്രത്തിന്റെ മതിലിനകത്തേക്കാണ് വേഗത്തിൽ എത്തിയ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്. പടന്നക്കാട് സ്വദേശികളായ ഫാസിൽ, ഹാജിർ എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

അപകടത്തിന്റെ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഗുരുതരമായി പരിക്കേറ്റ ഹാജിറിനെ വിദഗ്ധ ചികിത്സയ്ക്കായി മംഗ്ളൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഫാസിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തുടരുകയാണ്.

No comments