Breaking News

കുമ്പളയിൽ വൻ കഞ്ചാവ് വേട്ട .. അന്തർസംസ്ഥാന കുറ്റവാളി ലാലാ കബീറിനെയും കൂട്ടാളിയെയും അറസ്റ്റു ചെയ്തു കാറിൽ നിന്നു 30 കിലോ കഞ്ചാവ് പിടികൂടി


കാസർകോട്: ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് ടീമും കുമ്പള പൊലിസും സംയുക്തമായി നടത്തിയ നീക്കത്തിൽ അന്തർസംസ്ഥാന കുറ്റവാളി ലാലാ കബീറിനെയും കൂട്ടാളിയെയും അറസ്റ്റു ചെയ്തു. ഇവർ സഞ്ചരിച്ചിരുന്ന ഹോണ്ട സിറ്റി കാറിൽ നിന്നു 30 കിലോ കഞ്ചാവ് പിടികൂടി. കാഞ്ഞങ്ങാട് സ്വദേശിയായ ലാലാ കബീറിനൊപ്പം കൂട്ടാളിയായ മുഹമ്മദ് നിഹാലും പിടിയിലായി. രഹസ്യവിവരത്തെ തുടർന്ന് ഇന്ന് (ശനി) രാവിലെ കുമ്പള ദേശീയ പാതയിൽ ആരിക്കാടി ടോൾ പ്ലാസക്കു സമീപത്ത് വച്ചാണ് ഇരുവരും പിടിയിലായത്. കുമ്പള പൊലീസ് ഇൻസ്പെക്ടർ ബൈജു കെ ജോസ്, എസ്ഐ കെ.പി ഗണേശൻ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന തുടരുന്നു. കവർച്ച, തട്ടിക്കൊണ്ടു പോകൽ, ക്വട്ടേഷൻ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ലാലാ കബീർ. കേരളം, കർണ്ണാടക, സംസ്ഥാനങ്ങളിലായി ഇയാൾക്കെതിരെ നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. മൈസൂരിൽ ജയിലിലായിരുന്ന ലാലാ കബീർ അടുത്തിടെയാണ് പുറത്തിറങ്ങിയത്. കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നതേയുള്ളു.

No comments