Breaking News

കാലിച്ചാമരം ക്രഷർ അനിശ്ചിതകാല സമരം പന്ത്രണ്ടാംനാൾ പിന്നിട്ടു സി പി ഐ (എം) നീലേശ്വരം ഏരിയാക്കമ്മറ്റിയംഗം കെ കുമാരൻ ഉൽഘാടനം ചെയ്തു


കരിന്തളം: കാലിച്ചാമരം സിനിഷ് ക്രഷറിലെ ജീവനക്കാരായ സി.പുഷ്പ്പൻ.കെ.അനു എന്നിവരെ അന്യായമായി പിരിച്ചു വിട്ട മാനേജ്മെന്റ് നടപടിയിൽ പ്രതിഷേധിച്ച് സമരസമിതിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന  അനിശ്ചിത കാല സമരം പന്ത്രണ്ടാം  നാൾ  പിന്നിട്ടു.    സി  പി ഐ (എം) കരിന്തളം ഈസ്റ്റ് ലോക്കൽ ക്കമ്മറ്റിയുടെനേതൃത്വത്തിൽ  സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് പ്രകടന നടത്തി. സമരം സി    പി ഐ (എം) നീലേശ്വരം ഏരിയാ ക്കമ്മറ്റിയംഗം കെ കുമാരൻ ഉൽഘാടനം   ചെയ്തു. വരയിൽ രാജൻ അധ്യക്ഷനായി. പി.വിജയൻ . ലെനിൻ പ്രസാദ് സംസാരിച്ചു. പി.സുജിത് കുമാർ സ്വാഗതം  പറഞ്ഞു

No comments