പരപ്പ ,മാലോം സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് വിജയികളെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു
െള്ളരിക്കുണ്ട് : സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയികളായ കുട്ടികളെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു.
മാലോത്ത് കസമ്പ ഹയർ സെക്കൻഡറി സ്കൂളിൽ ചെയർപേഴ്സൺ ആയി തിരഞ്ഞെടുക്കപ്പെട്ട റിഷിക രതീഷ് , വൈസ് ചേയർപേഴ്സൺ കാർത്തിക ബിജു ,സ്കൂൾ ലീഡർ സഞ്ജുമോൻ കെ പി പരപ്പ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ചെയർപേഴ്സണായി തിരഞ്ഞടുക്കപ്പെട്ട പ്രാർത്ഥന അനിൽ, സ്കൂൾ ലീഡറായി തിരഞ്ഞടുക്കപ്പെട്ട തനൂജ എ. വി. എന്നിവരെ കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയത്തിന്റെ നേതൃത്വത്തിൽ വീട്ടിലെത്തി അനുമോദിച്ചു .
മണ്ഡലം പ്രസിഡന്റ് സിബിച്ചൻ പുളിങ്കാല , ജില്ലാ പഞ്ചായത്ത് മെമ്പർ ബിൻസി ജെയിൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷോബി ജോസഫ് , ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി വി ജിത , ഗ്രാമ പഞ്ചായത്ത് മെമ്പർ കുഞ്ഞിരാമൻ തേങ്കയം, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ് , ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ജെയിൻ തോമസ് ബിനു കുഴിപ്പളളി മണ്ഡലം ജനറൽ സെക്രട്ടറി സി വി കൃഷ്ണൻ , വാർഡ് പ്രസിഡന്റ് ടി മനോഹരൻ മാസ്റ്റർ, ബോബി ചെറുകുന്നേൽ . മനോജ് ഇടത്തോട് .സി രവിന്ദ്രൻ ,ഷോബി കൊന്നക്കാട് , കുഞ്ഞുമോൻ വെള്ളരിക്കുണ്ട് തുടങ്ങിയവർ നേതൃത്വം വഹിച്ചു.
No comments