Breaking News

കോടോം ബേളൂർ ഗ്രാമ പഞ്ചായത്തിൽ പട്ടികവർഗ്ഗ വികസന പദ്ധതികളെക്കുറിച്ച് പ്രത്യേക ഗ്രാമസഭ


അട്ടേങ്ങാനം : കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പട്ടികവർഗ്ഗ വികസന പദ്ധതികളെക്കുറിച്ചുള്ള ബോധവൽക്കരണവും വിവരവിനിമയവും ലക്ഷ്യമിട്ട് പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു. കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ നടന്ന പ്രത്യേക ഗ്രാമസഭ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. വി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ഗ്രാമസഭയിൽ അസിസ്റ്റന്റ് സെക്രട്ടറി കുഞ്ഞിക്കണ്ണൻ വരയിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വന്ദന ടി. പി ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ പി. സി പട്ടികവർഗ്ഗ വികസന പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥൻ കുഞ്ഞിക്കണ്ണൻ വരയിൽ എന്നിവർ പട്ടികവർഗ്ഗ വികസന പദ്ധതികൾ, ലഭ്യമായ ആനുകൂല്യങ്ങൾ, പദ്ധതികളുടെ പ്രയോജനം എന്നിവ സംബന്ധിച്ച് സംസാരിച്ചു.

പട്ടികവർഗ്ഗ വിഭാഗത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതി ലക്ഷ്യമാക്കി സർക്കാർ നടപ്പാക്കുന്ന വിവിധ വികസന പദ്ധതികളെക്കുറിച്ചും അർഹരായവർക്ക് ലഭ്യമാകുന്ന സേവനങ്ങളും ആനുകൂല്യങ്ങളും സംബന്ധിച്ചും ഗ്രാമസഭയിൽ വിശദീകരണം നൽകി.

ജനപ്രതിനിധികൾ, ഊരുമൂപ്പന്മാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. വിവിധ ഊരുകളിൽ നിന്നായി 150-ഓളം പേർ പ്രത്യേക ഗ്രാമസഭയിൽ പങ്കെടുത്തു.

No comments