വള്ളിക്കടവ് സെന്റ് സാവിയോ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥികൾ കൊന്നക്കാട് ആരോഗ്യകേന്ദ്ര പരിസരം ശുചീകരിച്ചു
മാലോം: വള്ളിക്കടവ് സെന്റ് സാവിയോ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഹിന്ദുസ്ഥാൻ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെയും ജൂനിയർ റെഡ് ക്രോസ് വിഭാഗത്തിന്റെയും നേതൃത്വത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് കൊന്നക്കാട് പ്രാഥമിക ആരോഗ്യകേന്ദ്ര പരിസരം ശുചീകരിച്ചു.
പ്രിൻസിപ്പൽ സിസ്റ്റർ ടീന എസ്.എ.ബി.എസ്., ജൂനിയർ റെഡ് ക്രോസ് കോ-ഓർഡിനേറ്റർ ജയശ്രീ നായർ, അധ്യാപകരായ ലീന, അശ്വതി, ധന്യ എന്നിവർ നേതൃത്വം നൽകി. എച്ച്.എസ്.ജി. ലീഡർമാരായ എഡ്വിൻ സിജോ, എയ്റിൻ ലിസ്, ജെ.ആർ.സി. ക്യാപ്റ്റൻമാരായ അഡോൺ ജോസഫ്, സഹ്‌റ ഷംസുദീൻ എന്നിവരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
No comments