ഗാന്ധി ജയന്തി ദിനത്തിൽ പരപ്പ ടൗൺ ശുചീകരിച്ചു
പരപ്പ : ഗാന്ധിജയന്തി ദിനാചരണത്തിൻ്റെ ഭാഗമായി സ്വച്ഛത ഹി സേവാ, കൈയ്യോട് കൈ, എന്ന പരിപാടിയുടെ ഭാഗമായി കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പരപ്പ ടൗണിലും പരിസര പ്രദേശങ്ങളിലുമാണ് വിപുലമായ ശുചീകരണ പ്രവർത്തനം നടത്തിയത് ടൗൺ പരിസരത്ത് കെട്ടി കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുകയും പൊതു സ്ഥലങ്ങൾ ശുചികരിക്കുകയും ചെയ്തു ശുചിത്വ ബോധവും പരിസര സoരക്ഷണവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗാന്ധിജയന്തി ദിനത്തിൽ ഇത്തരം ശുചീകരണം പരിപാടി സംഘടിപ്പിച്ചത് ഇതിൻ്റെ പ്രവർത്തന ഉദ്ഘാടനത്തിൽ ഹെൽത്ത് ഇൻപെക്ടർ ജലേഷ്, ജനപ്രതിനിധികളായ ശ്രീമതി ഓമന, സെറീന, പരപ്പ റോട്ടറി ക്ലബ്ബ് അംഗങ്ങളായ Dr സജിവ് , മറ്റo.റോയി ജോർജ്ജ്, അജയൻ സി.വി., സുരേഷ് കുമാർ, പ്രിയദർശ്ശിനി ക്ലബ്ബ് ,ഹരിത കർമ്മ സേന', പൊതുപ്രവർത്തകർ നേതൃത്വം നൽകി
No comments