കാഴ്ച പരിമിതികളെ മറികടന്നു സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ അഞ്ച് ഇനങ്ങളിൽ എ ഗ്രേഡ്; മലയോരത്തിന്റെ അഭിമാനമായി ബളാൽ സ്വദേശി വൈശാഖ് രാഘവൻ
വെള്ളരിക്കുണ്ട് : തിരുവനന്തപുരപുരത്ത് നടന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവ വേദിയിൽ മിന്നും പ്രകടനവുമായി വൈശാഖ് രാഘവൻ. കാസർകോട് ജി.എച്ച്.എസ്.എസിൽ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയായ വൈശാഖ് കാഴ്ചപരിമിതിയെ മറികടന്ന് വ്യക്തിഗത ഇനങ്ങളിൽ മത്സരിച്ച മൂന്നിനങ്ങളിലും മികച്ച വിജയം നേടി.
ഉപകരണ സംഗീതത്തിൽ ഒന്നാം സ്ഥാനം എ ഗ്രേഡും, ശാസ്ത്രീയ സംഗീതത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും, ലളിതഗാനത്തിൽ രണ്ടാം
സ്ഥാനവും എ ഗ്രേഡും നേടിയ വൈശാഖ്, ദേശഭക്തിഗാനത്തിൽ ഗ്രൂപ്പ് ഇനത്തിൽ ഒന്നാം സ്ഥാനം എ ഗ്രേഡും സ്വന്തമാക്കി. ഗ്രൂപ്പ് സോങ്ങിലും എ ഗ്രേഡ് നേടി.
വ്യക്തിഗത വിഭാഗത്തിൽ മത്സരിച്ച മൂന്ന് ഇനങ്ങളിലും എ ഗ്രേഡ് സ്വന്തമാക്കിയ വൈശാഖിന്റെ നേട്ടം ശ്രദ്ധേയമായി. കഴിവും ആത്മവിശ്വാസവും കൊണ്ട് കലോത്സവ വേദിയിൽ ശ്രദ്ധേയ സാന്നിധ്യമായ ഈ മിടുക്കൻ മലയോരത്തിന് അഭിമാനമായി മാറി.
ബളാൽ പെരിയാട്ട് സ്വദേശികളായ രാഘവന്റെയും ബിന്ദുവിന്റെയും മകനാണ് വൈശാഖ് രാഘവൻ.

No comments