റാണിപുരം ടൂറിസ്റ്റ് കോംപ്ലക്സ് നവീകരണ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് മന്ത്രി പി.സി വിഷ്ണുനാഥ് നിർവ്വഹിക്കും
പനത്തടി : വിനോദസഞ്ചാര കേന്ദ്രമായ റാണിപുരത്ത് സംസ്ഥാന ടൂറിസം വകുപ്പ് പൂർത്തീകരിച്ച ടൂറിസ്റ്റ് കോംപ്ലക്സ് സൗന്ദര്യവൽക്കരണ, നവീകരണ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് (2026 നവംബർ 10, ചൊവ്വാഴ്ച) ഉച്ചയ്ക്ക് 2.00 ന്നടക്കും. റാണിപുരം ടൂറിസ്റ്റ് കോംപ്ലക്സ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ടൂറിസം, സാംസ്കാരിക, സിനിമ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും.
ഗോവിന്ദൻ പള്ളിക്കാപ്പിൽഎം.എൽ.എ അധ്യക്ഷത വഹിക്കും യോഗത്തിൽ രാജ്മോഹൻ ഉണ്ണിത്താൻഎം.പി മുഖ്യാതിഥിയായും, കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം വിശിഷ്ടാതിഥിയായും പങ്കെടുക്കും.
ജില്ലാ കളക്ടറും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ചെയർപേഴ്സണുമായ ശ്രീധന്യ സുരേഷ് ഐ.എ.എസ് സ്വാഗതവും, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ നസീബ് എം.എ. റിപ്പോർട്ട് അവതരണവും നടത്തും. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സി., പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ്, വാർഡ് മെമ്പറും സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ജെയിംസ് പി.ജെ. എന്നിവർ സംസാരിക്കും
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഫൈസൽ കെ.കെ. (INC), അഡ്വ. എൻ.എ. കാലിദ് (IUML), പി.ജി. മോഹനൻ (CPIM), കെ. സുകുമാരൻ (CPI), . കെ.എ. സാലു (കേരള കോൺഗ്രസ് ജോസഫ്), ഹരീഷ് ബി. നമ്പ്യാർ (RSP), കെ.കെ. വേണുഗോപാൽ (BJP), കെ.എ. ചാക്കോ (കേരള കോൺഗ്രസ് ജേക്കബ്), ടി.വി. ഉമേഷ് (CMP) എന്നിവർ ചടങ്ങിൽ സാന്നിധ്യമറിയിക്കും. ഡി.ടി.പി.സി സെക്രട്ടറി ശ്രീ. ജിജേഷ് കുമാർ ജെ.കെ. നന്ദി രേഖപ്പെടുത്തും.

No comments